ഡൽഹി: കാണാൻ സൗകര്യപ്പെടില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇടത് എം പിമാർ ഇന്ന് ഹത്രാസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവെച്ചു. സിപിഎം, സിപിഐ, എൽജെഡി പാർട്ടികളുടെ എംപിമാരാണ് ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്.
എളമരം കരീം, ബികാശ് രഞ്ജൻ ഭട്ടാചാര്യ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഹത്രാസിലേക്ക് പോകാനിരുന്നത്. അതേസമയം ഹത്രാസ് കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവം ദുരഭിമാനക്കൊലയാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയായ സന്ദീപുമായി വയലില്‍ സംസാരിച്ച് നില്‍ക്കുന്നത് കണ്ട് പ്രകോപിതനായ സഹോദരന്‍ പെണ്‍കുട്ടിയെ മർദ്ദിച്ചവശയാക്കിയെന്ന പ്രതികളുടെ മൊഴിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെൺകുട്ടിയുടെ സഹോദരനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.







