തിരുവനന്തപുരം : ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെയെണ്ണം ഇരുപതിനായിരം കടക്കുമെന്ന് ഐ.എം.എ. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാണെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ പ്രതിദിനവർധന ഇന്നലെ പതിനൊന്നായിരം കടന്നിരുന്നു. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 9347 കോവിഡ് കേസുകളാണ്. കേരളത്തിൽ മരണനിരക്ക് കുറവാണെന്നുള്ളത് സംസ്ഥാനത്തിന് ചെറുതല്ലാത്തൊരു ആശ്വാസം നൽകുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8216 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. അതേസമയം ഇന്ന് 8924 പേർ രോഗമുക്തി നേടി. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്.
Discussion about this post