ജോസ്.കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ചയോടെ പ്രഖ്യാപിയ്ക്കും. ഇടതുമുന്നണിയിലേക്ക് ആണ് പാർട്ടി പോവുക. യുഡിഎഫ് മുന്നണിയിൽ ഉണ്ടായിരുന്നപ്പോൾ ജോസ്.കെ.മാണിയ്ക്കു ലഭിച്ച രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നതും പരിഗണനയിലുണ്ട്.
ജനപ്രതിനിധികളായ റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ, ഡോക്ടർ എൻ.ജയരാജ് എന്നിവരുമായി ഒരുവട്ടംകൂടി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ജോസ്.കെ.മാണിയുടെ രാഷ്ട്രീയ നയപ്രഖ്യാപനമുണ്ടാവുകയെന്ന് മുതിർന്ന നേതാക്കൾ വെളിപ്പെടുത്തി.ഇതിനിടെ, റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചത് മൂലം കൂടിക്കാഴ്ച നീണ്ടതിന്റെ ഫലമായാണ് രാഷ്ട്രീയ തീരുമാനം വൈകിയത്.
ഇത്രയും കാലം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോൺഗ്രസ് നേതാക്കളിൽ നിന്ന് ഉണ്ടായതെന്ന പൊതുവികാരമാണ് നേതാക്കൾ കഴിഞ്ഞ യോഗത്തിലും പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെ, മടങ്ങിപ്പോവുകയെന്ന കാര്യം അജണ്ടയിലില്ല. ഇടതുമുന്നണി കൺവീനറുമായി നേതാക്കൾ പലവട്ടം ചർച്ച നടത്തിയതുമാണ്.
Discussion about this post