ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. ഷോപിയാനിലെ ചകുരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
മേഖലയിൽ ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭികരർ കൊല്ലപ്പെട്ടത്.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ശ്രീനഗറിലെ രാംബാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായിരുന്നു. സെപ്റ്റംബറിൽ സി ആർ പി എഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിൽ പെട്ടയാളായിരുന്നു കൊല്ലപ്പെട്ട സെയ്ഫുള്ള.








