ഇന്ത്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതൽ പേർ ചേക്കേറിയത് കേരളത്തില്‍ നിന്നെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട് പുറത്ത്. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒറ്റയടിക്ക് 22 പേരാണ് ഐഎസില്‍ ചേര്‍ന്നതെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
2013-14 സമയത്ത് ഇറാഖിലേക്കും സിറിയയിലേക്കുമാണ് ഇവര്‍ കടന്നത്. ഇവരില്‍ രണ്ടുപേര്‍ ഐഎസിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ മരിച്ചെന്നാണു വിവരം. ബാക്കിയുള്ളവര്‍ പിന്നീട് ആരുമറിയാതെ മടങ്ങിയെത്തി. പലരും ഇപ്പോഴും ഒളിവിലാണ്. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങളടക്കം പരിശോധിക്കുകയാണെന്നുമാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.
ഇവര്‍ ഹിസ്ബുത് താഹിര്‍ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതേ സംഘമാണ് പിന്നീട് ഖുറാന്‍ സര്‍ക്കിള്‍ എന്ന മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചത്. ഈ സംഘടനയുടെ ലേബലില്‍ പലരെയും തീവ്രനിലപാടിലേക്ക് നയിച്ചെന്നും സിറിയയിലേക്കും ഇറാഖിലേക്കും ആളുകളെ എത്തിക്കാനുള്ള ധനസമാഹരണം നടത്തി. ഹിസ്ബുത്തില്‍ നിന്നുള്ള പണം ഖാദര്‍ സ്വന്തം അക്കൗണ്ടുവഴിയാണ് സിറിയയില്‍ എത്തിച്ചത്.
Discussion about this post