കശ്‍മീർ : ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെതിരെ പ്രതിഷേധിക്കാൻ കശ്മീരിൽ 6 പാർട്ടികൾ സഖ്യം ചേർന്നു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വസതിയിൽ നടന്ന യോഗത്തിലാണ് ‘പീപിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ’ എന്ന പേരിൽ ആറു പാർട്ടികളുടെ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.
നാഷണൽ കോൺഫറൻസ് പാർട്ടി , പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് കോൺഫറൻസ് പാർട്ടി , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), പീപ്പിൾസ് മൂവ്മെന്റ് പാർട്ടി, അവാമി നാഷനൽ കോൺഫറൻസ് പാർട്ടി എന്നീ ആറു രാഷ്ട്രീയ പാർട്ടികളാണ് ഫറൂഖ് അബ്ദുള്ളയുടെ വസതിയിൽ വച്ച് പ്രഖ്യാപിച്ച സഖ്യത്തിലെ അംഗങ്ങൾ. ആറു പാർട്ടികളും ഇന്ത്യാ വിരുദ്ധ നിലപാടുകളും പ്രസ്താവനകളും കൊണ്ട് പ്രസിദ്ധരാണെന്നതും ശ്രദ്ധേയമാണ്.
എന്തു വില കൊടുത്തും കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുകയെന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഫറൂഖ് അബ്ദുള്ള വെളിപ്പെടുത്തി. ഓഗസ്റ്റ് 5, 2019-നാണ് കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്തതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.










