മഥുര : ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് കൃഷ്ണ ജന്മഭൂമി കയ്യേറിയാണെന്ന് ഹർജി. ഇതു സംബന്ധിച്ച് മഥുര ജില്ലാ കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി കോടതി പരിഗണിച്ചു. അഭിഭാഷകരായ ഹരിശങ്കർ ജെയിൻ വിഷ്ണു ജെയിൻ, രഞ്ജന അഗ്നിഹോത്രി എന്നിവരാണ് ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
സുന്നി വഖഫ് ബോർഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മസ്ഥാൻ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി സേവാ സൻസ്ഥാൻ എന്നിവരാണ് കേസിലെ കക്ഷികൾ. അനധികൃതമായി കയ്യേറിയ സ്ഥലം ഒഴിപ്പിച്ചു തരണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. നമ്പർ പതിനെട്ടാം തീയതി കോടതി കേസിൽ അടുത്ത വാദം കേൾക്കും.
Discussion about this post