ചെന്നൈ: ചെന്നൈയില്‍ വന്‍ സ്വര്‍ണവേട്ട. 40 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി.
ആദ്യം പിടികൂടിയ ദുബായില്‍ നിന്നുള്ള യാത്രക്കാരന് മൂന്ന് പാക്കറ്റ് സ്വര്‍ണ പേസ്റ്റ് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. 21 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. രണ്ടാമത്തെ കേസില്‍ 18 ലക്ഷം രൂപ വിലമതിക്കുന്ന 348 ഗ്രാം ഭാരമുള്ള നാല് സ്വര്‍ണ പ്ലേറ്റുകളും രണ്ട് സ്വര്‍ണനാണയങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഒരു നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
Discussion about this post