തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തിരുവനന്തപുരം കരമന പി.ആര്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കസ്റ്റംസ് വാഹനത്തിലെന്ന് വിവരം. കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടില്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
നിലവില്‍ പി.ആര്.എസിലെ കാര്‍ഡിയാക്ക് ഐ.സി.യുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മണിക്കാണ് കസ്റ്റംസ് എത്തിയത്.
Discussion about this post