തിരുവനന്തപുരം: എം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റുന്നതിനിടെ ആശുപത്രി പരിസരത്ത് സംഘര്‍ഷം. ആശുപത്രി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍കരെ മര്‍ദിച്ച സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ പിആർഎസ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്
ഇന്ന് ഉച്ചയോടെയാണ് എം ശിവശങ്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെത്തിച്ച ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി.
വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും.
Discussion about this post