ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് മേൽ യാതൊരു വിധത്തിലുള്ള സമ്മർദ്ദവും കേന്ദ്രസർക്കാർ ചെലുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തു വരുന്നതാണ് സിപിഎമ്മിന് വേവലാതിയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജൻസികൾ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായാണ്. ഡൽഹിയിൽ വാര്‍ത്താ സമ്മേളനം നടത്തിയാൽ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യം ഇല്ലെന്നും വി മുരളീധരൻ പറഞ്ഞു.
എം ശിവശങ്കറിന്റെ ചികിത്സ ആ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും നടക്കുമെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Discussion about this post