ജമ്മു : ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പുൽവാമയിലെ ഗൻഗൂ ഗ്രാമത്തിൽ വെച്ച് ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ സിആർപിഎഫ് ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരങ്ങൾ. ആക്രമണം നടന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. ഇന്നലെയും പുൽവാമയിൽ ഭീകരാക്രമണം നടന്നിരുന്നു. പുൽവാമയിലെ ട്രൽ ഭാഗത്ത് ഭീകരർ ഗ്രനേഡാക്രമണം നടത്തിയതിനെ തുടർന്ന് ഒരു സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു.
സിആർപിഎഫിലെ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ അസിം അലിക്കാണ് ഇന്നലെ പരിക്കേറ്റത്. അസിമിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post