ലണ്ടൻ : രാജിവെയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ ലഭിക്കുന്ന 1,50,402 പൗണ്ടു കൊണ്ട് തനിക്കു ജീവിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത വസന്തകാലമാവുമ്പോഴേക്കും രാജിവെയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ബ്രിട്ടീഷ് പത്രമായ ദി ഡെയിലി മിററാണ്. ടോറി പാർട്ടി നേതാവാകുന്നതിനു മുമ്പ് ന്യൂസ്പേപ്പർ കോളമിസ്റ്റായിരുന്ന ബോറിസ് ജോൺസന് വർഷം ലഭിച്ചിരുന്നത് 2,75,000 പൗണ്ടാണ്. കൂടാതെ, രണ്ട് പ്രഭാഷണത്തിനു ഓരോ മാസവും 1,60,000 പൗണ്ടും ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിനു ലഭിക്കുന്നത് 1,50,402 പൗണ്ടാണ്. ബോറിസ് ജോൺസന്റെ 6 മക്കൾക്ക് സാമ്പത്തിക സഹായം നൽകേണ്ടതിനാലും ഡിവോഴ്സിന്റെ ഭാഗമായി മുൻ ഭാര്യ മറിന വീലർക്ക് പണം നൽകേണ്ടതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ പ്രധാനമന്ത്രിയെത്തിയിരിക്കുന്നതെന്ന് ടോറി പാർട്ടിയുടെ ചില എംപിമാർ അഭിപ്രായപ്പെട്ടു.
ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവി രാജിവെയ്ക്കുകയാണെങ്കിൽ യുകെ ചാൻസലർ റിഷി സുനാക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നാണ് സൂചനകൾ.
Discussion about this post