രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ. കൊവിഡ് വൈറസ് പകര്‍ച്ചവ്യാധി കാരണമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സാമൂഹിക ഗ്രൂപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൊവിഡ് വ്യാപനം കാരണം, സിഎഎ നടപ്പാക്കുന്നത് കാലതാമസം നേരിട്ടു. പക്ഷേ, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച്, ജോലി ആരംഭിച്ചു, ഇപ്പോള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇത് പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.
Discussion about this post