ഡല്‍ഹി: പാക് ഭീകര സംഘടനയായ ദാവത്-ഇ-ഇസ്ലാമിയയുടെ നേതൃത്വത്തില്‍ ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാള്‍ അതിര്‍ത്തിയില്‍ അനധികൃതമായി മദ്രസകള്‍ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
നേപ്പാളിലെ അതിര്‍ത്തി ജില്ലകളായ റൗത്ത്, പാര്‍സ, കപിലവസ്തു, സന്‍സാരി, ബാര എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ മദ്രസകള്‍ നിര്‍മ്മിക്കുന്നത്. വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
യുപിയിലെ മഹാരാജ്ഗഞ്ചിനോട് ചേര്‍ന്നുള്ള നേപ്പാളിലെ ഹത്തിയഗഡ് ഗ്രാമത്തിലും മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പാകിസ്ഥാന്റെ മതമൗലിക സംഘടനയായ ദാവത്-ഇ-ഇസ്ലാമിയ ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
Discussion about this post