ഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന വിനിമയ സഹകരണ (ബി.ഇ.സി.എ) കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും യുഎസും.കരാറിന്റെ വിവിധ വശങ്ങള് ചര്‍ച്ചചെയ്യാന്‍ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ സംയുക്ത യോഗം ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും.
ഉപഗ്രഹചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യവിവരങ്ങളും പരസ്പരം പങ്കുവെക്കുന്നതിനു പുറമെ സായുധ ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ സ്വയംനിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതില്‍ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാര്‍.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് ഈസ്പര് എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തുന്നത്.
Discussion about this post