ഒഡീഷ : ഒഡീഷയിലെ കട്ടക്കിലെ സര്‍ക്കാര്‍ ശിശു രോഗാശുപത്രിയില്‍ പത്തു ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 61 ആയി ഉയര്‍ന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഒഡീഷ ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചു.
കുറ്റം ആശുപത്രി അധികൃതരുടേതെന്ന് സര്‍ക്കാര്‍ ആരോപിച്ചു. കുറ്റാരോപിതരായ അഞ്ചു ജോലിക്കാരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അടിയന്തിര സാഹചര്യം നേരിടാനായി എസ്സിബി മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും സ്ഥലത്തെത്തിയിരുന്നു. അതേസമയം സ്ഥിതി ഇത്ര ഗുരുതരമായിട്ടും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആശുപത്രി സന്ദര്‍ശിക്കാത്തതില്‍ ബിജെപി ഉള്‍പ്പടെയുള്ള സംഘടനകളുടെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ജോലി സമയത്ത് അലക്ഷ്യമായി പ്രവര്‍ത്തിച്ചതാണ് മരണ നിരക്കു കൂടാന്‍ കാരണമെന്ന് പ്രാധമികാന്വേഷണത്തില് തെളിഞ്ഞിരുന്നു.
എന്നാല്‍ ജോലിഭാരം അധികമാണെന്ന് സീനിയര്‍ ഓഫീസറായ നിരഞ്ജന് മൊഹന്തി അറിയിച്ചു. 50ല്‍ അധികം കുട്ടികളേയും അഞ്ഞൂറോളം രോഗികളേയും ദിവസേന ചികിത്സിക്കേണ്ടതായി വരുന്നു എന്നും അദ്ദേഹം അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ ആവര്‍ത്തിച്ചുള്ള അക്രമണത്തിന് ഇരയാവുകയാണ് പൊതു ജനാരോഗ്യവകുപ്പ്.
Discussion about this post