പ്രചാരം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് വൻ ഓഫറുമായി നെറ്റ്ഫ്ലിക്സ്. രാജ്യമെമ്പാടും ഒരാഴ്ച സൗജന്യ സേവനം നൽകാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂലൈ മാസത്തിൽ കുറഞ്ഞ പ്രതിമാസ നിരക്കായ 199 രൂപയുടെ പ്ലാൻ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ആരംഭിച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തെ സൗജന്യ ട്രയൽ നിർത്തലാക്കിയത് കമ്പനിയുടെ പ്രചാരത്തെ കാര്യമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
ചെലവ് കുറഞ്ഞ എൻട്രി ലെവൽ പ്ലാനുകൾ, പ്രതിവാര പ്ലാനുകൾ, ദീർഘകാല പ്ലാനുകൾ, പുതിയ അംഗങ്ങൾക്ക് പരിമിതകാല സൗജന്യ സേവനം എന്നിവ ഉടൻ അവതരിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു. ഇന്ത്യയിൽ ആമസോൺ പ്രൈമിൽ നിന്നും കനത്ത വെല്ലുവിളിയാണ് നെറ്റ്ഫ്ലിക്സ് നേരിടുന്നത്.












