ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി.
കപിൽദേവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിന് പ്രമേഹ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ കപിൽദേവ്, ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.










