ജയ്പുര്‍: രാജസ്ഥാനില്‍ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വച്ചാണ് ചാരനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യാനായി ജയ്പൂരിലേക്ക് കൊണ്ടുപോയതായി പോലീസ് എഡിജി പറഞ്ഞു.
വളരെക്കാലമായി ഇന്ത്യയുടെ തന്ത്രപരമായ സൈനിക വിവരങ്ങള്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇയാള്‍ കൈമാറിയിരുന്നുവെന്നാണ് കണ്ടെത്തല്‍.
Discussion about this post