ഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കാന്‍ സിപിഎമ്മില്‍ ധാരണ. സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി ലഭിച്ചു. ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നുമാസം മുമ്പ് യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിലുളള എതിര്‍പ്പ് സിപിഎം കേരള ഘടകം അവസാനിപ്പിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഎം പൊളിറ്റ് ബ്യൂറോ അനുമതി നല്‍കിയത് കേരള ഘടകത്തിന്റെ കൂടി പിന്തുണയോടെയാണ്. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒറു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ കയ്യരിവാള്‍ സഖ്യം തിരിച്ചടിയാകുമെന്ന വാദം നേരത്തെ സിപിഎം കേരള ഘടകം മുന്നോട്ട് വച്ചിരുന്നു.എന്നാല്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കുന്നതചിനാല്‍ ഇനിയും തീരുമാനം കൈവാനാവില്ലെന്നാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ച നിലപാട്. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം തചുടരണോ എന്നതില്‍ സിപിഎം പുനര്‍വിചിന്തനം നടത്തിയേക്കും.
സംസ്ഥാനത്തു സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്ന് ബംഗാളില്‍ വീണ്ടും പിസിസി അധ്യക്ഷനായി ചുമതലയേറ്റ അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 29-ന് ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പ്രക്ഷോഭത്തിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ത്തു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാവും.
കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാല്‍ സിപിഎമ്മിന്റെ തയ്യാറെടുപ്പ് പി.ബി. യോഗത്തില്‍ ആരംഭിച്ചു.
തിരഞ്ഞെടുപ്പു സമീപനരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലാണ് സിപിഎം. മത്സരിച്ചതെങ്കിലും ഫലമുണ്ടായില്ല.
Discussion about this post