പാറ്റ്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭ മണ്ഡലങ്ങളിലായി 1066 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2.14 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുക.
71 സീറ്റുകളിൽ ബിജെപി 29 സീറ്റിലും, ജെഡിയു 35 മണ്ഡലങ്ങളിലും, ആർജെഡി 42 സീറ്റുകളിലും, കോൺഗ്രസ് 29 സ്ഥലത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 41 സീറ്റിലാണ് മത്സരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാൻ മോർച്ച നേതാവുമായ ജിതിൻ റാം മഞ്ചിയും , എട്ടു മന്ത്രിമാരും ഇന്ന് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ബിഹാറിൽ നടക്കുന്നത് കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അതുകൊണ്ടു തന്നെ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടിംഗ് നടക്കുക.








