കോതാട്: മരണ ശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം എത്തിച്ച സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു. യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലൻസിലാക്കി മരണാനന്തരച്ചടങ്ങുകൾക്ക് എത്തിക്കുകയായിരുന്നു.
കോതാട് തത്തംപള്ളി ജോർജ് സിമേന്തിയുടെ മകൻ പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹം കയറ്റാതെ ആണ് പെട്ടി മാത്രമായി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കൊണ്ടു വന്നത്. തുടർന്ന് ആംബുലൻസ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു.
മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ:ലിയ. മക്കൾ: അഖിൻ, റെൻ എന്നിവരാണ്.
Discussion about this post