മുംബൈ: ആര്‍ട്ടിക്കിൾ 370മായി ബന്ധപ്പെട്ട ജമ്മുകശ്മീര്‍ നേതാക്കളുടെ പ്രസ്താവനക്കെതിരെ ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ചൈനയുടെ സഹായത്തോടെ ആര്‍ട്ടിക്കിൾ 370 പുനഃസ്ഥാപിക്കാന്‍ ഫാറൂഖ് അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും മുതിരുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നപടികള്‍ സ്വീകരിക്കണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.
കശ്മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കില്‍ അത് രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത് പറഞ്ഞു.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന് കാരണം കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞിരുന്നു.
ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയത് ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ് ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു.
Discussion about this post