മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ചത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു.
ശിവശങ്കറിനെ പകല്‍ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ മാത്രം ചോദ്യം ചെയ്യണമെന്ന് കോടതി മുന്നോട്ടുവച്ച ഉപാധിയില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യണം. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യല്‍ തടസപ്പെടാതെ ആയുര്‍വേദ ചികിത്സ ആകാം. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും കോടതി നല്‍കി.
നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചുവെന്നും രണ്ടര മണിക്കൂര്‍ കൂടുതല്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
Discussion about this post