ഡൽഹി: ഇന്നു മുതൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കും. ഇന്ത്യയിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയതിനു ശേഷവും നിരവധി ഉപയോക്താക്കൾക്ക് ഗെയിം കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇന്നു മുതൽ ഇന്ത്യയിൽ പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
ടെൻസന്റ് ഗെയിംസ് നേരത്തെ, ഒക്ടോബർ 30 മുതൽ 2 ഗെയിമുകളുടെയും സേവനവും ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള പ്രവേശനവും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണുകളിലും ടാബുകളിലും പിസികളിലും ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നവർക്ക് ഇന്ത്യയിൽ പബ്‌ജി നിരോധിച്ചതിനു ശേഷവും ഗെയിം കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്കും ഗെയിം കളിക്കാൻ സാധിക്കുകയില്ല. സെപ്റ്റംബർ 2 നാണ് കേന്ദ്രം പബ്‌ജിയുൾപ്പെടെയുള്ള ആപ്പുകൾക്ക് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി നിരോധനം ഏർപ്പെടുത്തിയത്.
Discussion about this post