ലഖ്നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും അധികം സാനിട്ടൈസറുകള്‍ ഉത്പാദിപ്പിച്ച സംസ്ഥാനമായി ഉത്തര്‍പ്രദേശ്. ലോക്ക് ഡൗണ്‍ സമയത്ത് 1.7 കോടി ലിറ്റര്‍ സാനിട്ടൈസറുകളാണ് ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിച്ചത്. സാനിട്ടൈസറുകളുടെ ലഭ്യത ഉറപ്പു വരുത്തിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടമായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്രതിദിനം ആറു ലക്ഷം സാനിട്ടൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവില്‍ സംസ്ഥാനത്തിനുണ്ടെന്ന് എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഡി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സാനിട്ടൈസറുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലായിരുന്നു. ആ സാഹചര്യത്തിലാണ് സാനിട്ടൈസറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും അധികം സാനിട്ടൈസറുകള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
1.6 കോടി സാനിട്ടൈസര്‍ പായ്ക്കറ്റുകളാണ് ഉത്തര്‍പ്രദേശ് വിപണിയിലെത്തിച്ചത്. സംസ്ഥാനത്തെ ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസികളിലും മറ്റ് സ്ഥാപനങ്ങളിലും സാനിട്ടൈസര്‍ ലഭ്യമാക്കിയതിനൊപ്പം ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post