തിരുവനന്തപുരം: മയക്കു മരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മകന്‍ സ്പിരിറ്റ് കേസില്‍ പ്രതിയായതിന് കൊല്ലത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മകൻ സ്പിരിറ്റ് കേസിൽ പ്രതിയായതിന് കൊല്ലത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ പാർട്ടിയാണ് സിപിഎം.
2008 ൽ കായംകുളത്ത് വച്ചു 400 ലിറ്റർ സ്പിരിറ്റും കാറുമായി രാഷ് ലാൽ എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു.
തൽസമയം രാഷ് ലാലിന്റെ പിതാവ് D. രാധാകൃഷ്ണൻ CPM കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായിരുന്നു.
പാർട്ടി അന്വേഷണ കമ്മീഷനെ വച്ചു.
സഖാക്കൾ P.രാജേന്ദ്രൻ ,K.വരദരാജൻ, മേഴ്സി കുട്ടി അമ്മ. തുടർന്ന് പിതാവ് D രാധാകൃഷ്ണനെതിരെ നടപടി വന്നു . മുഴുവൻ സംഘടനാ ചുമതലകളിൽ നിന്നും നീക്കി.
പൊതുരംഗത്ത് നിൽക്കുന്ന പിതാവ് സ്വന്തം മകൻ എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാക്കുന്നതിൽ പരാജയം എന്നതായിരുന്നു കണ്ടെത്തൽ.
നടപടി നേരിട്ട രാധാകൃഷണൻ ഇപ്പോൾ ലോക്കൽ കമ്മിറ്റിയിൽ ഉണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ്റെ കാര്യം വന്നപ്പോൾ മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ എന്ത് പിഴച്ചു എന്നാണ് ന്യായീകരണ ക്യാപ്സൂൾ .
മക്കൾ ചെയ്ത കുറ്റത്തിന് അച്ഛൻമാർ എന്തു പിഴച്ചു എന്ന് ന്യായീകരിച്ച് ശീലിക്കുന്നതാണ് നല്ലത്.
കാരണം അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ മകളിലേക്കും മിസ്റ്റർ മരുമകനിലേക്കും വ്യവസായ മന്ത്രിയുടെ മകനിലേക്കുമാണ് വരാനിരിക്കുന്നത്.
https://www.facebook.com/Sandeepvarierbjp/posts/4616322518409478
Discussion about this post