ഡല്‍ഹി: ബിജെപിയുടെ ഡല്‍ഹി എക്സിക്യൂട്ടിവ് അംഗം നരേന്ദ്ര ടണ്ഠന് രാജി പിന്‍വലിച്ചു. ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്.വികാരപരമായി രാജിക്കാര്യത്തില്‍ തീരുമാനമെടുത്തതിന് അമിത്ഷായോട് മാപ്പ് പറയുമെന്ന് ടണ്ഠന് അറിയിച്ചു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ സഹായികള്‍ തന്നെ അപമാനിച്ചുവെന്നാരോപിച്ചാണ് ടണ്ഠന് രാജി വെയ്ക്കാന്‍ തീരുമാനിച്ചത്. ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല വഹിച്ചത് ടണ്ഠനായിരുന്നു .ഡല്‍ഹി തിരഞ്ഞെടുപ്പിന് കേവലം അഞ്ചു ദിവസം മാത്രം അവശേഷിക്കുമ്പോഴായിരുന്നു ടണ്ഠന്റെ രാജി പ്രഖ്യാപനം വന്നത്.
ഏകാധിപത്യമുണ്ടാക്കുകയാണെന്നാരോപിച്ച് ബേദിയ്ക്കെതിരെ സംസ്ഥാന നേതൃത്വമൊന്നാകെ അമിത് ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post