ഡല്‍ഹി: സ്വച്ഛഭാരത് അഭിയാന് മേധാവിയും കുടിവെള്ള, ശുചീകരണ മന്ത്രാലയ സെക്രട്ടറിയുമായ വിജയലക്ഷ്മി ജോഷിയും സ്വയം വിരമിക്കുന്നു. സ്വച്ഛ ഭാരത് അഭിയാന് നേത്വം നല്കുന്നതില് മികവ് പോരെന്ന പ്രധാനമന്ത്രിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയലെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വിജയലക്ഷ്മി വ്യക്തമാക്കി. അവര്‍ക്ക് മൂന്ന് വര്‍ഷത്തിലധികം സര്‍വീസ് ബാക്കിയുണ്ട്.
1980 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് വിജയലക്ഷ്മി. സ്വച്ഛഭാരത് പദ്ധതിയുടെ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് അതിന് നേതൃത്വം നല്കാന് പഞ്ചായത്ത് മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്ന വിജയലക്ഷ്മിയെ കുടിവെള്ള, ശുചീകരണ മന്ത്രാലയത്തില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചത്. തുടര്‍ന്ന് കുടിവെള്ള മന്ത്രാലയ സെക്രട്ടറി വിരമിച്ചപ്പോള്‍, ആ സ്ഥാനത്ത് നിയമിക്കുകയായിരുന്നു.
കഴിഞ്ഞ 31നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന എല്‍.സി.ഗോയലും സ്വയം വിരമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തല്‍സ്ഥാനത്ത് രാജീവ് മെഹര്‍ഷിയെ നിയമിച്ചു. അന്ന് വൈകിട്ട് തന്നെ ഗോയലിനെ ഇന്ത്യാ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെ അദ്ധ്യക്ഷനായി നിയമിച്ചിരുന്നു.
കാര്യക്ഷമത പുലര്‍ത്താത്ത മേധാവികളെ നിര്‍ണായക സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കര്‍ശനനിലപാട്.
Discussion about this post