ന്യൂഡൽഹി : ടാഗോർ ഇന്റർനാഷണൽ സ്കൂളിലെ ഹിന്ദു വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ഇസ്ലാം മത പ്രഭാഷണങ്ങൾ അവതരിപ്പിച്ച സംഭവം വിവാദത്തിലേക്ക്. ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് ഹിന്ദു വിദ്യാർത്ഥിനികളെ ഹിജാബ് ധരിപ്പിച്ച് സ്കൂൾ മത പ്രഭാഷണങ്ങൾ അവതരിപ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ പകർത്തി അധികൃതർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ആഗസ്റ്റ് 4 നാണ്. വീഡിയോയിൽ, ഇഷിത വർമയെന്ന വിദ്യാർത്ഥിനിയാണ് ഇസ്ലാം മതത്തെ സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കുന്നത്. തന്റെ 13 വയസ്സുള്ള മകൻ ഇസ്മയേലിനെ ബലിയർപ്പിക്കാൻ ഇബ്രാഹിം തയ്യാറായതും, ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ടതുമൊക്കെയാണ് ഇഷിത വീഡിയോയിൽ പറയുന്നത്.
ഇഷിതയ്ക്കു പിന്നാലെ ദീക്ഷ പണ്ഡിറ്റെന്ന മറ്റൊരു ഹിന്ദു പെൺകുട്ടി ഇസ്ലാമിക വിശ്വാസത്തിന്റെ അഞ്ചു തൂണുകളെ സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചു. ടാഗോർ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളോട് സ്കൂൾ അധികൃതർ മുസ്ലിം യുവാവ് മതം മാറ്റിയ ഹാദിയയെ കുറിച്ചും സംസാരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ സ്കൂൾ അധികൃതർ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന പരാതിയുയർന്നിരുന്നു.
നേരത്തെ, ലൈംഗിക അതിപ്രസരമുള്ള കളറിംഗ് പുസ്തകങ്ങൾ കുട്ടികൾക്ക് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ കുപ്രശസ്തമാണ് ടാഗോർ ഇന്റർനാഷണൽ സ്കൂൾ. നസ്റിയ എന്നൊരു ഫെമിനിസ്റ്റ് സംഘടനയാണ് രണ്ടുമാസം മുമ്പ് ഇതേ സ്കൂളിൽ വിദ്യാർഥികൾക്ക് പ്രത്യേക ഡിസ്കൗണ്ടോടു കൂടി അശ്ലീല കളറിംഗ് പുസ്തകങ്ങൾ വിൽപ്പനയ്ക്ക് വെച്ചത്.
Discussion about this post