ഭോപാൽ: മതവികാരം വ്രണപ്പെടുത്തുകയും വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് മധ്യപ്രദേശിൽ കോൺഗ്രസ്സ് എം എൽ എയ്ക്കെതിരെ കേസ്. കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ഫ്രഞ്ച് സർക്കാരിനെ പിന്തുണയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കരുകൾ ഹിന്ദുവാദികളാണ് എന്ന് ഇഖ്ബാൽ ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ മസൂദ് പ്രസംഗിച്ചിരുന്നു. തുടർന്ന് ഇയാൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ കോലവും ഫ്രഞ്ച് പതാകയും കത്തിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 153 എ പ്രകാരം ജാമ്യമില്ലാ കേസാണ് ആരിഫ് മസൂദിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ധർമ്മ സംസ്കൃതി സമിതി വക്താവ് ദീപക് രഘുവംശിയുടെ പരാതിയിന്മേലാണ് നടപടി.








