ഡൽഹി: ലഡാക്കിലെ തണുപ്പിനെ അതിജീവിക്കാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യൻ സൈന്യം. തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങളാണ് സൈന്യത്തിന്റെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. വെളുത്ത അമേരിക്കൻ ജാക്കറ്റും ധരിച്ച് അത്യാധുനിക അസാൾട്ട് റൈഫിളുമേന്തിയുള്ള ഇന്ത്യൻ സൈനികന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് ചൈനയെ അമ്പരപ്പിച്ചിരിക്കുകയാണ്.
നിലവിൽ ലഡാക്കിൽ കൊടും ശൈത്യത്തിനെ പ്രതിരോധിക്കുന്നതിനായി 60000 സൈനികർക്ക് ആവശ്യമായ ജാക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യ ആവശ്യപ്പെട്ട വസ്ത്രങ്ങളുടെ ആദ്യ ബാച്ച് എത്തിയത്. സിയാച്ചിനിലും, കിഴക്കൻ ലഡാക്ക് മേഖലയിലും വിന്യസിക്കുന്ന സൈനികർക്കാണ് ഈ ജാക്കറ്റിന്റെ ആവശ്യമുള്ളത്.
സൈന്യത്തിന് ഇനിയും മുപ്പതിനായിരത്തോളം ജാക്കറ്റുകൾ കൂടി ആവശ്യമായിട്ടുണ്ട്. ഇതും കേന്ദ്രസർക്കാർ ഉടനടി അമേരിക്കയിൽ നിന്നും എത്തിക്കുമെന്നാണ് വിവരം.
Discussion about this post