ഫരീദാബാദ്: നികിത തോമർ കൊലക്കേസിൽ പ്രതി തൗസീഫിനെതിരെ എഴുന്നൂറ് പേജ് കുറ്റപത്രം തയ്യാറാക്കി പ്രത്യേക അന്വേഷണം സംഘം. കുറ്റപത്രത്തിൽ 60 സാക്ഷികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഫരീദാബാദ് കോടതിയിൽ സമർപ്പിച്ചു.
കൊലപാതകം, കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തട്ടിക്കൊണ്ട് പോകൽ, ആയുധ നിയമത്തിലെ കാതലായ വകുപ്പുകൾ എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ തൗസീഫ്, സഹായി റെഹാൻ, ആയുധം നൽകിയ ആജ്രു എന്നിവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഒക്ടോബർ 26നാണ് നികിത തോമർ എന്ന 21 വയസ്സുകാരിയായ ബികോം വിദ്യാർത്ഥിനി കൊല്ലപ്പെടുന്നത്. തട്ടിക്കൊണ്ട് പോയി മതം മാറ്റാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പ്രതിയായ തൗസീഫ് പെൺകുട്ടിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവം മുഴുവൻ പരിസരത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന് രാഷ്ട്രീയ സ്വാധീനമുള്ള തൗസീഫിന്റെ ബന്ധുക്കളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് ഇവർക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ സഹോദരനും അടുത്ത ബന്ധുക്കൾക്കും തോക്ക് ഉപയോഗിക്കനുള്ള ലൈസൻസ് നൽകിയതായി ഹരിയാന പൊലീസ് അറിയിച്ചു.
Discussion about this post