ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പിഎസ്എൽവിസി 49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യയുടെ 51-മത്തെ ബഹിരാകാശ ദൗത്യമാണ് പിഎസ്എൽവിസി49.
ഉച്ച തിരിഞ്ഞ് 3:12നാണ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവിസി49 റോക്കറ്റ് കുതിച്ചുയർന്നത്. പോളാർ ഉപഗ്രഹവും 19 അന്താരാഷ്ട്ര കസ്റ്റമർമാരുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവിസി49 വിക്ഷേപിച്ചിരിക്കുന്നത്. ഇ.ഒ.എസ്-01 ഭൗമ പര്യവേഷണ ഉപഗ്രഹം കൃഷി, പരിസ്ഥിതി, പ്രകൃതിക്ഷോഭങ്ങളുടെ ഫലപ്രദമായ നിയന്ത്രണം എന്നീ മേഖലകൾ ലക്ഷ്യമിട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഐഎസ്ആർഒയുടെ ഓഫീസിൽ വെബ്സൈറ്റിൽ ഉപഗ്രഹവിക്ഷേപണം തൽസമയം കാണിച്ചിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ അക്കൗണ്ടുകളിലും പിഎസ്എൽവിസി49 വിക്ഷേപിക്കുന്നത് ജനങ്ങൾക്ക് കാണാൻ സാധിച്ചു.
#PSLVC49 lifts off successfully from Satish Dhawan Space Centre, Sriharikota#ISRO #EOS01 pic.twitter.com/dWCBbKty8F
— ISRO (@isro) November 7, 2020
Discussion about this post