മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. മുംബൈയിലെ അന്ധേരിയിൽ ഉള്ള താരത്തിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ഇതോടൊപ്പം തന്നെ ഗാർ ബാന്ദ്ര മേഖലകളിലുള്ള വസതികളിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്.
ഏതാനും ദിവസം മുൻപ് അർജുൻ രാംപാലിന്റെ പങ്കാളി ഗബ്രിയേല ദിമിത്രിയേഡസിന്റെ സഹോദരനായ അജിസിലാവോസ് ദിമിത്രിയേഡസിനെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കയ്യിൽ നിന്നും ഹാഷിഷും മറ്റു ലഹരിമരുന്ന് ടാബ്ലറ്റുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെടുത്തു. ഏതാനും ദിവസങ്ങളായി ബോളിവുഡ് താരങ്ങളെ വിടാതെ പിന്തുടരുകയാണ് എൻ.സി.ബി.
ബോളിവുഡ് സംവിധായകനായ ഫിറോസ് നദിയദ്വാലയുടെ വീട്ടിലും ശനിയാഴ്ച നർക്കോട്ടിക് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നും മൂന്നര ലക്ഷത്തിലധികം രൂപയും കഞ്ചാവും ചരസും, ലഹരിമരുന്നായ എം.ഡിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് സംവിധായകന്റെ ഭാര്യ ശബാന സയ്യിദിനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
Discussion about this post