തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്.ഡിക്കെതിരായ പരാതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദേശം നല്കി. ജലീല്‍ പി.എച്ച്.ഡി നേടിയ കേരള സര്‍വകലാശാലക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
ജലീലിന്റെ പ്രബന്ധത്തില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സേവ് യൂണിവേഴ്സിറ്റി കാമ്ബയിന് ആണ് പരാതി നല്‍കിയിരുന്നത്. പ്രബന്ധത്തില്‍ ഗവേഷകന്റേതായി മൗലികമായ സംഭാവനകള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ ഇത് പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കണമെന്നും ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനത്തിന് 2006-ലാണ് കെ.ടി ജലീലിന് പി.എച്ച്.ഡി സമ്മാനിച്ചത്. സിന്‍ഡിക്കേറ്റ് നിലവില്ലാതിരുന്ന കാലത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.എം.കെ.രാമചന്ദ്രന് തന്റെ പ്രത്യേക അധികാരം ഉപയാഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
Discussion about this post