മധ്യപ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നേറ്റം. ആദ്യ ലീഡ് നില ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.
28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 18 സീറ്റുകളില്‍ വിജയിച്ചാല്‍ ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താം. 9 സീറ്റുകളിലാണ് അവര്‍ മുന്നിലുള്ളത്. നിലവില്‍ അതിന് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുന്നത്. കോണ്‍ഗ്രസിന് ഭരണം പിടിക്കണമെങ്കില്‍ 28 സീറ്റിലും ജയിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
യുപിയും, ഗുജറാത്തിലും കര്‍ണാടകയിലും നടക്കുന്ന നിയമസഭ ഉപതെഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഗുജറാത്തിലെ 8 സീറ്റുകള്‍, ഉത്തര്‍പ്രദേശില്‍ 7 സീറ്റുകള്‍, ജാര്‍ഖണ്ഡില്‍ 2 സീറ്റുകള്‍, കര്‍ണാടകയില്‍ 2 സീറ്റുകള്‍, മണിപ്പൂരില്‍ 4 സീറ്റുകള്‍, നാഗാലാന്‍ഡില്‍ 2 സീറ്റുകള്‍, ഒഡീഷയില്‍ 2 സീറ്റുകള്‍, തെലങ്കാനയില്‍ 1 സീറ്റുകള്‍, ഹരിയാനയില്‍ 1 സീറ്റുകള്‍ എന്നിങ്ങനെ 59 സീറ്റഉകളിലാണ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബീഹാറില്‍ ഒരു ലോകസഭ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ് ഇത്.











