യുപി നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നു.,
അഞ്ച് സീറ്റുകളില്‍ ബിജെപി മുന്നിലാണ്. രണ്ടിടത്ത് എസ്പി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നു. ഏഴിടത്താണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും, ബിഎസ്പിയും എവിടെയും
മുന്നിട്ട് നില്‍ക്കുന്നില്ല.
മധ്യപ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നേറ്റം. ആദ്യ ലീഡ് നില ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നി
28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 18 സീറ്റുകളില്‍ വിജയിച്ചാല്‍ ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താം. 9 സീറ്റുകളിലാണ് അവര്‍ മുന്നിലുള്ളത്. നിലവില്‍ അതിന് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുന്നത്. കോണ്‍ഗ്രസിന് ഭരണം പിടിക്കണമെങ്കില്‍ 28 സീറ്റിലും ജയിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
എക്‌സിറ്റ് പോളുകളും ബിജെപി വിജയം പ്രവചിച്ചിരുന്നു. ഗുജറാത്തിലും കര്‍ണാടകയിലും ബിജെപി മുന്നിലാണ്.











