ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ തകര്‍ച്ച. 243 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 127 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ആര്‍ജെഡി -കോണ്‍ഗ്രസ് സഖ്യം 103 സീറ്റുകളില്‍ മുന്നിലാണ്. എല്‍ജെപി 4 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. ുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നേറുകയായിരുന്നു.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. നരേന്ദ്രമോദിയുടെ ഹനുമാന്‍ എന്ന് സ്വയം വിശേഷിപ്പിച്ച എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും സംഘവും നാല് സീറ്റുകളില്‍ മുന്നിലാണ്. ഇവരുടെ പിന്തുണയും എന്‍ഡിഎയ്ക്ക് ലഭിച്ചേക്കാം.
ആര്‍ജെഡി തങ്ങളുടെ സ്‌ട്രൈക് റേറ്റ് ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും മോശം പ്രകടനമാണ് കാഴ്ച വച്ചത്. ഇത് മഹസഖ്യത്തിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍.
Discussion about this post