എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. ശേഷിക്കുന്ന ഏഴു സീറ്റിലും ബിജെപിയുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്.
അബ്ദാസ സീറ്റില്‍ ബിജെപിയുടെ പ്രധുമാന്സിങ് ജഡേജ 2,300 വോട്ടുകള്‍ക്ക് മുന്നിലെത്തി. മുന്‍ മന്ത്രി കിരിത്സിങ് റാണ ലിംബിയില്‍ 5,400 വോട്ടുകള്‍ക്ക് മുന്നിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് ജയന്തിലാല്‍ പട്ടേല്‍ 1,500-ല്‍ അധികം വോട്ടുകള്‍ക്ക് മോര്‍ബി നിയോജകമണ്ഡലത്തില്‍ മുന്നിലാണ്. ഇദ്ദേഹം മാത്രമാണ് കോണ്‍ഗ്രസിനായി മുന്നേറ്റം നടത്തുന്നത്.
Discussion about this post