ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി ആയേക്കുമെന്നാണ് വിലയിരുത്തല്‍. ലീഡ് നില പരിശോധിക്കുമ്പോള്‍ 70 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ആര്‍ജെഡിയാണ് തൊട്ടുപിന്നില്‍. 62 സീറ്റുകളിലാണ് ആര്‍ജെഡി മുന്നിലുള്ളത്. 48 സീറ്റുകളാണ് ബിജെപി സഖ്യകക്ഷിയായ ജെഡിയു മുന്നിട്ട് നില്‍ക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാവ് ബിജെപി ശക്തി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ നിയമസഭയില്‍ 54 സീറ്റുകളാണ് ബിജെപിയ്ക്ക് ഉണ്ടാിരുന്നത്.
243 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 128 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്ക്കുുകയാണ്.
അതേ സമയം ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 106 സീറ്റുകളില്‍ മുന്നിലാണ്. എല്‍ജെപി 7 സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു.മറ്റുള്ളവര്‍ 14 സീറ്റഉകളില് മുന്നിലാണ്. തുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നേറുകയായിരുന്നു.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. നരേന്ദ്രമോദിയുടെ ഹനുമാന് എന്ന് സ്വയം വിശേഷിപ്പിച്ച എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും സംഘവും നാല് സീറ്റുകളില്‍ മുന്നിലാണ്. ഇവരുടെ പിന്തുണയും എന്‍ഡിഎയ്ക്ക് ലഭിച്ചേക്കാം.
ആര്‍ജെഡി തങ്ങളുടെ സ്ട്രൈക് റേറ്റ് ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും മോശം പ്രകടനമാണ് കാഴ്ച വച്ചത്. ഇത് മഹസഖ്യത്തിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍.
Discussion about this post