മോസ്കോ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കോലാഹലങ്ങളെ ലോകം ഉറ്റു നോക്കവേ, നിശബ്ദത വെടിഞ്ഞ് പുടിൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംബന്ധമായുള്ള നിയമപ്രശ്നങ്ങളെല്ലാം അവസാനിക്കാതെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്.
ഇക്കാര്യം റഷ്യൻ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം പ്രതികരിക്കാത്ത ലോക നേതാക്കളിൽ പ്രമുഖനാണ് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ. 2016-ൽ, ഡൊണാൾഡ് ട്രംപ് വിജയിച്ചപ്പോൾ ഉടൻ തന്നെ പുടിൻ ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നിയമപ്രശ്നങ്ങൾ ഉള്ളപ്പോൾ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നാണ് ക്രെംലിൻ അറിയിക്കുന്നത്.
Discussion about this post