ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാറിൽ 4.10 കോടി വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചയായിട്ടും ഇതിലെ ഒരു കോടി വോട്ടുകൾ അഥവാ ആകെ വോട്ടിന്റെ 20 ശതമാനം മാത്രമേ എണ്ണി തീർന്നിട്ടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കോവിഡിന്റെ പശ്ചാത്തലത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ടേബിളുകളുടെ എണ്ണം കുറവായതിനാലാണ് ഫലപ്രഖ്യാപനം പൂർത്തിയാകാൻ വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേസമയം, ഭരണപക്ഷമായ എൻഡിഎക്കാണ് നിലവിലെ ലീഡ് നിലയനുസരിച്ച് മുൻതൂക്കമുള്ളത്.
എൻഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. ആദ്യ ഫല സൂചനകൾ പുറത്തുവന്നതിനു പിന്നാലെ പാറ്റ്നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
Discussion about this post