കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള സൂചനയാകും. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഇല്ലെന്നും ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അറിയിക്കാനാണെന്നും കെ സുരേന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.എം രവീന്ദ്രനും, പുത്തലത്ത ദിനേശനും ഇടപാടില്‍ അറിയാത്ത രഹസ്യങ്ങള്‍ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായ സി.എം രവീന്ദ്രന്‍്റെ ജീവന് ഭീഷണി ഉണ്ട്. എന്തും ചെയ്യാന്‍ മടികാണിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.
Discussion about this post