ഹൈദരബാദ്: തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ശക്തികേന്ദ്രമായ ദബക്ക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി മാധവനേനി രഘുനന്ദന് റാവു ആണ് വിജയിച്ചത്.
ടിആര്‍എസിന്റെ സോളിപേട്ട സുജാതയെയാണ് റാവു നേരിയ ഭൂരിപക്ഷത്തിന് (1,118) പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമ റാവുവിന്റെ മണ്ഡലമായ സിര്സിലയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമാണ് ദബക്ക.
മുഖ്യമന്ത്രിയുടെ മരുമകന് ഹരീഷ് റാവുവിന്റെ ശക്തികേന്ദ്രമായ സിദ്ദിപേട്ടുമായും ദബക്ക അതിര്‍ത്തി പങ്കിടുന്നു. അതിനാല്‍ തന്നെ ഇവിടുത്തെ മത്സരം ടിആര്‍എസിന് അഭിമാന പോരാട്ടമായിരുന്നു. ടിആര്‍എസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാമലിംഗ റെഡ്ഡിയുടെ ഭാര്യയെയാണ് ടിആര്‍എസ് ഉപതെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത്.
തെലങ്കാനയിലെ വിജയം ബിജെപിയ്ക്ക് വലിയ നേട്ടമാകും. പ്രത്യേകിച്ചും കേരള നിയമസഭ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കെ. ടിആര്‍എസ് ശക്തികേന്ദ്രത്തില്‍ നേടിയ വന്‍ വിജയം ബിജെപിയ്ക്ക് ഏറെ ആത്മവിശ്വാസം പകരും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണസംവിധാനം ദുരുപയോഗം ചെയ്തുള്‍പ്പടെയുള്ള സംഭവവികാസങ്ങള്‍ നേരത്തെ വിവാദമായിരുന്നു.
Discussion about this post