തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിർണ്ണായക മൊഴി. സ്വർണ്ണക്കടത്തിലും അനുബന്ധ തട്ടിപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർ പങ്കാളികളാണെന്ന് സ്വപ്ന ഇഡിക്ക് മൊഴി നൽകി. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാകും ഇഡിയുടെ ഇനിയുള്ള നിർണ്ണായക നീക്കങ്ങൾ.
ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. ഇന്നലെ ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് കോടതിക്ക് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി. താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയത് ശിവശങ്കറാണെന്നും മൊഴിയിൽ പറയുന്നു.
കൂടാതെ കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി വ്യക്തമാക്കി.ഇതോടെ കേസിൽ സംസ്ഥാന സർക്കാരും സിപിഎമ്മും സ്വീകരിച്ചിരുന്ന നിലപാട് പൊളിയുകയാണ്.
Discussion about this post