കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ജൂവലറി നിക്ഷേപ തട്ടിപ്പ്. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി.
ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. പത്ത് പേരാണ് ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിൽ മൂന്ന് പേരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അമാൻ ഗോൾഡ് എം ഡി മൊയ്തു ഹാജിക്കെതിരെയാണ് ലക്ഷങ്ങളുടെ ജൂവലറി തട്ടിപ്പിൽ കേസ് എടുത്തിരിക്കുന്നത്. പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അമാൻ ഗോൾഡ്.
Discussion about this post