കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനുംമുൻ മന്ത്രിയും എംഎൽഎയുമായ പി. എ. മുഹമ്മദ് റിയാസിനും ഇന്ന് അതിനിർണായക ദിനം. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇരുവർക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പ്രഖ്യാപിക്കും. പൊതുപ്രവർത്തകനായ കെ. എം. ഷാജഹാൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്.
ഇഡി വിജിലൻസിന് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതിക്ക് കേസെടുക്കാൻതടസ്സമില്ലെന്നും, കൃത്യമായ അന്വേഷണം വൈകുന്നതിനെതിരെ നടപടി വേണമെന്നുമാണ്ഹർജിക്കാരന്റെ പ്രധാന ആവശ്യം. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻപര്യാപ്തമായ തെളിവുകൾ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിജിലൻസിന് കൈമാറിയ കത്തിൽതന്നെയുണ്ടെന്ന ശക്തമായ നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ സ്വീകരിച്ചത്. അതിനാൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത്അന്വേഷണം നടത്തണമെന്നും, തെളിവുകൾ കൈമാറിയ ശേഷം വീണ്ടുമൊരു പ്രാഥമികപരിശോധനയുടെ ആവശ്യമില്ലെന്നും ഇഡി വാദിച്ചു. കൂടാതെ പ്രാഥമിക അന്വേഷണംപൂർത്തിയാക്കാനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞ കാര്യം ഇഡി കോടതിയുടെശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾകോടതി വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ഉത്തരവിലേക്ക് കടക്കുന്നത്.
എന്നാൽ ഇഡിയുടെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് സംസ്ഥാന സർക്കാർ കോടതിയിൽപ്രതിരോധം തീർത്തത്. കേവലം ഒരു ഡയറിക്കുറിപ്പിലെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിഅഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനാകില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയ മൊഴിവിവരങ്ങൾ തെളിവായിമുന്നിലുണ്ടല്ലോ എന്ന ചോദ്യം വാദത്തിനിടെ ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ചിരുന്നു. ഏതൊരു പരാതിയിലും നടപടിയെടുക്കുന്നതിന് മുൻപ് പ്രാഥമിക പരിശോധന വേണമെന്നനിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.
അതേസമയം, സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രത്യേക അന്വേഷണ സംഘവും(എസ്ഐടി) അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസിന്റെസുഹൃത്തുക്കളുടെ മൊഴിയെടുക്കാനും വിദേശ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ തെളിവുകൾശേഖരിക്കാനുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നീക്കം നടത്തുന്നത്.












