Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

by Brave India Desk
Oct 9, 2026, 08:19 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: ഡോക്ടറെന്നും എൻജിനീയറെന്നും വ്യാജേന മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൂറോളം സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 45-കാരനായ തട്ടിപ്പുകാരൻ ചേർത്തല പൊലീസിന്റെ പിടിയിൽ. വയനാട് സ്വദേശിയായ ബിജു ആന്റണിയാണ് പൊലീസിന്റെ വലയിലായത്. വിവിധ സ്ഥലങ്ങളിൽ പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വയലാറിൽ സുരേഷ് എന്നും മഞ്ചേരിയിൽ രാജേഷ് എന്നും പേരുമാറ്റി സ്ത്രീകളെ വലയിലാക്കി വഞ്ചിക്കുന്നതായിരുന്നു ഇയാളുടെ രീതി.

ആലപ്പുഴ വയലാർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ചേർത്തല പൊലീസ് അതിസാഹസികമായി പ്രതിയെ വലയിലാക്കിയത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട വയലാർ സ്വദേശിനിയെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് വിദേശത്തടക്കം ജോലി വാഗ്ദാനം നൽകി വിവാഹം കഴിക്കുകയും, പിന്നീട് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു. സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് വലിയൊരു തട്ടിപ്പ് പരമ്പരയുടെ ചുരുളഴിഞ്ഞത്.

Stories you may like

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

വിവാഹപ്രായം കഴിഞ്ഞവരും, വിവാഹമോചിതരും, സാമ്പത്തിക ഭദ്രതയുള്ളവരുമായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡോക്ടർ, ഉയർന്ന ഉദ്യോഗസ്ഥൻ, എൻജിനീയർ തുടങ്ങിയ ആകർഷകമായ വേഷങ്ങളണിഞ്ഞ് മാട്രിമോണിയൽ പ്രൊഫൈലുകൾ ഉണ്ടാക്കിയ ശേഷമാണ് തട്ടിപ്പ്. വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ രേഖകളും ഇയാൾ നിർമ്മിച്ചിരുന്നു. വിവാഹം കഴിച്ചും, അല്ലാതെ വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചും ഇയാൾ സ്ത്രീകളിൽ നിന്ന് കോടികളുടെ പണവും കവർന്നു. തട്ടിപ്പിനിരയായ ഭൂരിഭാഗം സ്ത്രീകളും നാണക്കേട് ഭയന്ന് പൊലീസിൽ പരാതി നൽകാൻ മടിച്ചതാണ് ഇയാൾക്ക് ആവർത്തിച്ച് കുറ്റം ചെയ്യാൻ തണലായത്.

പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ചേർത്തല പൊലീസ് ഇയാളെ പിടികൂടിയത്. സമാനമായ രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ തട്ടിപ്പ് കേസുകളുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഇയാൾ എവിടെയൊക്കെ നിക്ഷേപിച്ചു എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Fake wedding
Share
Tweet
Send
Share

Latest stories from this section

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

Latest News

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies